Tuesday, May 26, 2009

ഗൃഹ വൈദ്യം - 1

പ്രമേഹത്തിന്‌
അര ഔണ്‍സ്‌ ഇഞ്ചി നീരില്‍ ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത്‌ രാവിലെ വെറും വയറ്റില്‍ സ്ഥിരമായി കഴിച്ചാല്‍ പ്രമേഹത്തിന്‌ ശമനമുണ്ടാകും.

ശരീരപുഷ്ടിക്ക്‌
ഉലുവ തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു വച്ച്‌ രാവിലെ പിഴിഞ്ഞ്‌ ആ സത്ത്‌ കുടിക്കുക.

കുഞ്ഞിനു നിറവും ആരോഗ്യവും
ഗര്‍ഭ കാലത്ത്‌ സ്ത്രീകള്‍ ദിവസവും ഈന്തപ്പഴം കഴിച്ചാല്‍ ശിശു ആരോഗ്യത്തോടും നല്ല നിറത്തോടും കൂടിയതാകും.

ബുദ്ധി, ഓര്‍മ്മ, ഉണര്‍വ്വ്‌
രണ്ടു നുള്ള്‌ ഏലക്കാ പൊടി ഒരു ഗ്ലാസ്‌ പലില്‍ തിളപ്പിച്ച്‌, തണുപ്പിച്ച്‌ മധുരത്തിനു തേന്‍ ചേര്‍ത്ത്‌ ദിനവും രാത്രി കുടിക്കുക.

താരന്‍, പേന്‍ എന്നിവയ്ക്ക്‌
കറിവേപ്പിലയുടെ കുരു ചെറുനാരങ്ങാനീരില്‍ അരച്ച്‌ തലയില്‍ തേച്ച്‌ അരമണിക്കൂറിനു ശേഷം കുളിക്കുക. നിശ്ശേഷം മാറും

ഓക്കാനവും ഛര്‍ദ്ദിയും മാറാന്‍
അര ഔണ്‍സ്‌ ഇഞ്ചിനീരും സമം ഉള്ളിനീരും ചേര്‍ത്ത്‌ കഴിക്കുക.

തൊണ്ടവേദന, ജലദോഷപ്പനി
ഇവ വരാന്‍ സാധ്യതയുണ്ടെന്നു തോന്നുമ്പോള്‍ തന്നെ ചെറുനാരങ്ങാനീര്‌ ചൂടുവെള്ളത്തില്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ മതി.

പ്രോസ്‌ട്രേറ്റ് വീക്കം
ചക്കയുടെ മുള്ളു പോലുള്ള പുറം തൊലി മുറിച്ചെടുത്ത്‌ കഴുകി ഉണക്കിപ്പൊടിച്ച്‌ 10 ഗ്രാം വീതം ദിവസവും രണ്ടു നേരം ചൂടുവെള്‍ലത്തില്‍ ചേര്‍ത്തു കഴിച്ചാല്‍ അതിശയകരമായ ഫലമുണ്ടാകും -3 മാസം കഴിക്കണം.

മലബന്ധത്തിന്‌

റോസാപ്പൂവിന്റെ ഇതള്‍ പഞ്ചസാരകൂട്ടി കഴിച്ചാല്‍ മലബന്ധം പോകും- ആസ്ത്‌മയ്ക്കും ഫലപ്രദം.

അതിസാരം

ഒരു നാരങ്ങയുടെ നീരെടുത്ത്‌ അല്‍പ്പം എള്ളെണ്ണ ചേര്‍ത്ത്‌ അരിച്ച്‌ കുരു മാറ്റി നന്നായി അടിച്ചു യോജിപ്പിച്ചു കുടിച്ചാല്‍ അതിസാരം നില്‍ക്കും.

കൊളസ്‌ട്രോള്‍

കറിവേപ്പില അരച്ച്‌ ഒരു നെല്ലിക്കയോളം എടുത്ത്‌ അതിനൊപ്പം ജാതിപത്രി അരച്ച്‌ രണ്ടു നേരം കഴിച്ചാല്‍ കൊളസ്‌ട്രോള്‍ പെട്ടെന്നു താഴും.

ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ടവ

കടല, എള്ള്‌, പഴുത്തകൈതച്ചക്ക, മുട്ട (അധികം)

സ്വാസ്ഥ്യം എന്നാല്‍....

മണ്മറഞ്ഞുപോയ നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയതും തിരിച്ചറിഞ്ഞതുമായ ചില നാട്ടറിവുകളും ശുഭജീവന രഹസ്യങ്ങളും ശേഖരിക്കാനും രേഖപ്പെടുത്തി വയ്ക്കാനുമുള്ള ഒരെളിയ ശ്രമമാണിത്‌.
ആരോഗ്യം, രോഗചികിത്സ, കൃഷി, മൃഗസംരക്ഷണം തുടങ്ങി വിവിധ തലങ്ങളിലായി ഇത്‌ ഇവിടെ കുറിച്ചു വയ്ക്കാനാണു താല്‍പര്യം.
ഈ തലമുറയ്ക്കും വരും തലമുറകള്‍ക്കും ഇതുപകരിക്കട്ടെ എന്നു പ്രാര്‍ത്ഥന.
...............................................................................................................


ഋഷിപ്രോക്തമായ ആയുര്‍വ്വേദ സംഹിത, അഷ്ടാംഗഹൃദയം ഉപദേശിക്കുന്നു...

" ഹിംസാസ്തേയന്യഥാ കാമ
പൈശൂന്യം പരുഷാനൃതം
സംഭിന്നാലാപം വ്യാപാദ-
മഭിധ്യാം ദൃഗ്വിപര്യയം
പാപം കര്‍മ്മേതി ദശധാ
കായ വാങ്ഗ്‌മനസ്ത്യജേല്‍"

ഹിംസ, മോഷണം, വ്യഭിചാരം, ഏഷണി, ശകാരം, നുണപറയല്‍, അസംബന്ധപ്രസ്താവം, ദ്രോഹബുദ്ധി, പരദ്രവ്യേശ്ച, നാസ്തികത ഇവ പത്തെണ്ണം വാക്കിലും മനസ്സിലും ഉണ്ടാകരുത്‌.

അതെ, മനസ്സിലും വാക്കിലും നിറയുന്ന ശുഭചിന്തകള്‍ തന്നെയാണ്‌ സൗഖ്യജീവനത്തിന്റെ അഥവ സ്വാസ്ഥ്യത്തിന്റെ അടിസ്ഥാനം.

ഏവര്‍ക്കും സുസ്വാഗതം!