Tuesday, May 26, 2009

സ്വാസ്ഥ്യം എന്നാല്‍....

മണ്മറഞ്ഞുപോയ നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയതും തിരിച്ചറിഞ്ഞതുമായ ചില നാട്ടറിവുകളും ശുഭജീവന രഹസ്യങ്ങളും ശേഖരിക്കാനും രേഖപ്പെടുത്തി വയ്ക്കാനുമുള്ള ഒരെളിയ ശ്രമമാണിത്‌.
ആരോഗ്യം, രോഗചികിത്സ, കൃഷി, മൃഗസംരക്ഷണം തുടങ്ങി വിവിധ തലങ്ങളിലായി ഇത്‌ ഇവിടെ കുറിച്ചു വയ്ക്കാനാണു താല്‍പര്യം.
ഈ തലമുറയ്ക്കും വരും തലമുറകള്‍ക്കും ഇതുപകരിക്കട്ടെ എന്നു പ്രാര്‍ത്ഥന.
...............................................................................................................


ഋഷിപ്രോക്തമായ ആയുര്‍വ്വേദ സംഹിത, അഷ്ടാംഗഹൃദയം ഉപദേശിക്കുന്നു...

" ഹിംസാസ്തേയന്യഥാ കാമ
പൈശൂന്യം പരുഷാനൃതം
സംഭിന്നാലാപം വ്യാപാദ-
മഭിധ്യാം ദൃഗ്വിപര്യയം
പാപം കര്‍മ്മേതി ദശധാ
കായ വാങ്ഗ്‌മനസ്ത്യജേല്‍"

ഹിംസ, മോഷണം, വ്യഭിചാരം, ഏഷണി, ശകാരം, നുണപറയല്‍, അസംബന്ധപ്രസ്താവം, ദ്രോഹബുദ്ധി, പരദ്രവ്യേശ്ച, നാസ്തികത ഇവ പത്തെണ്ണം വാക്കിലും മനസ്സിലും ഉണ്ടാകരുത്‌.

അതെ, മനസ്സിലും വാക്കിലും നിറയുന്ന ശുഭചിന്തകള്‍ തന്നെയാണ്‌ സൗഖ്യജീവനത്തിന്റെ അഥവ സ്വാസ്ഥ്യത്തിന്റെ അടിസ്ഥാനം.

ഏവര്‍ക്കും സുസ്വാഗതം!

14 comments:

വിപിന്‍ said...

മനസ്സിലും വാക്കിലും നിറയുന്ന ശുഭചിന്തകള്‍ തന്നെയാണ്‌ സൗഖ്യജീവനത്തിന്റെ അഥവ സ്വാസ്ഥ്യത്തിന്റെ അടിസ്ഥാനം....
...............................
വരൂ സുഹൃത്തേ...
ഈ സദുദ്യമത്തില്‍ പങ്കാളിയാകൂ...

അബ്ദുണ്ണി said...

welcome!
A really good effort!

അങ്കിള്‍ said...

നല്ല സംരംഭം, വിപിന്‍.

വിജയം ആശംശിക്കുന്നു.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കൊള്ളാം വിപിന്‍.
വെള്ളായണി

ധൃഷ്ടദ്യുമ്നന്‍ said...

വിബിൻ, പ്രശംസനീയമായ ഒരു ഉദ്യമമാണ്‌ താങ്കൾ ഏറ്റെടുതിരിക്കുന്നത്‌..എല്ലാ ഭാവുകങ്ങളും..

വിപിന്‍ said...

അബ്ദുണ്ണീ.. അങ്കിള്‍.. വെള്ളായണി ചേട്ടാ...
ധൃഷ്ടദ്യുംനന്‍ ചേട്ടാ...
നന്ദി...
ഇടയ്ക്കിടെ ഇതുവഴി പോകൂ....
സ്വന്തം അനുഭവങ്ങള്‍ കുറിക്കൂ...

prasanth said...

machambeeee
valare nandi..
I expect much more from u........we are waiting fot next updates..
GOD BLESS U

ഹന്‍ല്ലലത്ത് Hanllalath said...

നല്ല ശ്രമത്തിന് നന്മകള്‍ നേരുന്നു

കേരളഫാര്‍മര്‍ said...

വിപിന്‍,
ഇംഗ്ലീഷ് ഔഷധങ്ങളേപ്പോലെ ദോഷം ചെയ്യാത്തവ ഇവ തെറ്റാണെങ്കില്‍ക്കൂടി ആര്‍ക്കും പരീക്ഷിച്ച് നോക്കാവുന്നതും നല്ല ഫലം ലഭിച്ചാല്‍ പത്തുപേര്‍ അത് പറയുകയും ചെയ്താല്‍ അതിനെക്കാള്‍ വലിയ അംഗീകാരം മറ്റൊന്നില്ല. കീഴാനെല്ലി മഞ്ഞപ്പിത്തത്തിന് നല്ലതാണെന്നതിന് ഒരു ഡോക്ടറുടേയോ ഗവേഷണഫലത്തിന്റേയോ ആവശ്യമില്ല. ഒതളങ്ങ കഴിച്ചാല്‍ ആത്മഹത്യചെയ്യാം. പല പച്ചിലകള്‍ ഉദാ. പെരുവലം കുറുന്ന് പിഴിഞ്ഞെടുക്കുന്ന ചാറ് മുറിവില്‍ വീഴ്ത്തിയാന്‍ രക്തം ഒലിക്കില്ല അണുബാധയും ഉണ്ടാകില്ല. നാട്ടറിവുകള്‍ മരുന്ന് കച്ചവടത്തിനുള്ള മറുമരുന്നാണ്. ചെറുപ്പുള്ളടി വായിലിട്ട് ചവച്ചരച്ചാല്‍ കുപ്പിയോടും അതോടൊപ്പം ചവച്ചരക്കാം മുറിവ് പറ്റില്ല.

വിപിന്‍ said...

ചന്ദ്രേട്ടാ..
നന്ദി! ഈ പ്രോത്സാഹനത്തിന്.
ആര്‍ക്കെങ്കിലും നന്മയുണ്ടാകുന്നെങ്കില്‍ ഉണ്ടാകട്ടെ എന്ന സദ്ഭാവന മാത്രമേ ഈ ബ്ലോഗിനു പിന്നിലുള്ളൂ.
ലിറ്ററിനു 5 രൂപയില്‍ താഴെ നിര്‍മ്മാണച്ചെലവുള്ള cough Syrups 100ml 50ഉം 60ഉം രൂപയ്ക്ക് വാങ്ങി സേവിക്കുന്ന ജനത്തോട്, കരുപ്പട്ടിക്കാപ്പിയുടെ വിശേഷം പറഞ്ഞാല്‍ പരിഹാസം മാത്രമായിരിക്കും ഫലം.
സായിപ്പു പറഞ്ഞാലേ സ്വന്തം പിതൃത്വം പോലും ഇവിടെ പലര്‍ക്കും വിശ്വാസമാകൂ...

Anonymous said...

Really a wonderfull effort. Hats off to you.

I have gone through your "OTTAMOOLIKAL", all of them are really useful.

Have a healthy day.

Vinu
Health consultant

Anonymous said...

"ഒതളങ്ങ കഴിച്ചാല്‍ ആത്മഹത്യചെയ്യാം."

ബൂലോകതുള്ളവരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തരത്തില്‍ കമന്റ്‌ ഇട്ടതിനു കേരള ഫര്‍മെരുടെ പേരില്‍ നടപടി എടുക്കാന്‍ വകുപ്പുണ്ടോ?!

കടവന്‍ said...

സുഹൃത്തേ...
നന്ദി! താങ്കള്‍ക്കറിവുള്ള നാട്ടറിവുകള്‍ കുറിക്കൂ... ഏല്ലാവര്‍ക്കും ഉപകരിക്കട്ടെ

കടവന്‍ said...

ലിറ്ററിനു 5 രൂപയില്‍ താഴെ നിര്‍മ്മാണച്ചെലവുള്ള cough Syrups 100ml 50ഉം 60ഉം രൂപയ്ക്ക് വാങ്ങി സേവിക്കുന്ന ജനത്തോട്, കരുപ്പട്ടിക്കാപ്പിയുടെ വിശേഷം പറഞ്ഞാല്‍ പരിഹാസം മാത്രമായിരിക്കും ഫലം.
സായിപ്പു പറഞ്ഞാലേ സ്വന്തം പിതൃത്വം പോലും ഇവിടെ പലര്‍ക്കും വിശ്വാസമാകൂ...hahagood