പ്രമേഹത്തിന്
അര ഔണ്‍സ് ഇഞ്ചി നീരില്‍ ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ സ്ഥിരമായി കഴിച്ചാല്‍ പ്രമേഹത്തിന് ശമനമുണ്ടാകും.
ശരീരപുഷ്ടിക്ക്
ഉലുവ തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു വച്ച് രാവിലെ പിഴിഞ്ഞ് ആ സത്ത് കുടിക്കുക.
കുഞ്ഞിനു നിറവും ആരോഗ്യവും
ഗര്‍ഭ കാലത്ത് സ്ത്രീകള്‍ ദിവസവും ഈന്തപ്പഴം കഴിച്ചാല്‍ ശിശു ആരോഗ്യത്തോടും നല്ല നിറത്തോടും കൂടിയതാകും.
ബുദ്ധി, ഓര്‍മ്മ, ഉണര്‍വ്വ്
രണ്ടു നുള്ള് ഏലക്കാ പൊടി ഒരു ഗ്ലാസ് പലില്‍ തിളപ്പിച്ച്, തണുപ്പിച്ച് മധുരത്തിനു തേന്‍ ചേര്‍ത്ത് ദിനവും രാത്രി കുടിക്കുക.
താരന്, പേന്‍ എന്നിവയ്ക്ക്
കറിവേപ്പിലയുടെ കുരു ചെറുനാരങ്ങാനീരില് അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിനു ശേഷം കുളിക്കുക. നിശ്ശേഷം മാറും
ഓക്കാനവും ഛര്‍ദ്ദിയും മാറാന്‍
അര ഔണ്‍സ് ഇഞ്ചിനീരും സമം ഉള്ളിനീരും ചേര്‍ത്ത് കഴിക്കുക.
തൊണ്ടവേദന, ജലദോഷപ്പനി
ഇവ വരാന്‍ സാധ്യതയുണ്ടെന്നു തോന്നുമ്പോള്‍ തന്നെ ചെറുനാരങ്ങാനീര് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി.
പ്രോസ്ട്രേറ്റ് വീക്കം
ചക്കയുടെ മുള്ളു പോലുള്ള പുറം തൊലി മുറിച്ചെടുത്ത് കഴുകി ഉണക്കിപ്പൊടിച്ച് 10 ഗ്രാം വീതം ദിവസവും രണ്ടു നേരം ചൂടുവെള്ലത്തില് ചേര്‍ത്തു കഴിച്ചാല്‍ അതിശയകരമായ ഫലമുണ്ടാകും -3 മാസം കഴിക്കണം.
മലബന്ധത്തിന്
റോസാപ്പൂവിന്റെ ഇതള്‍ പഞ്ചസാരകൂട്ടി കഴിച്ചാല്‍ മലബന്ധം പോകും- ആസ്ത്മയ്ക്കും ഫലപ്രദം.
അതിസാരം
ഒരു നാരങ്ങയുടെ നീരെടുത്ത് അല്‍പ്പം എള്ളെണ്ണ ചേര്‍ത്ത് അരിച്ച് കുരു മാറ്റി നന്നായി അടിച്ചു യോജിപ്പിച്ചു കുടിച്ചാല്‍ അതിസാരം നില്ക്കും.
കൊളസ്ട്രോള്‍
കറിവേപ്പില അരച്ച് ഒരു നെല്ലിക്കയോളം എടുത്ത് അതിനൊപ്പം ജാതിപത്രി അരച്ച് രണ്ടു നേരം കഴിച്ചാല്‍ കൊളസ്ട്രോള്‍ പെട്ടെന്നു താഴും.
ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ടവ
കടല, എള്ള്, പഴുത്തകൈതച്ചക്ക, മുട്ട (അധികം)
Tuesday, May 26, 2009
ഗൃഹ വൈദ്യം - 1
Subscribe to:
Post Comments (Atom)
40 comments:
ഒരു തേങ്ങ അടിക്കട്ടെ...
(((((((((( ഠേ )))))))))))
വളരെ ഉപകാരപ്രദമായ പോസ്റ്റ്
യാത്ര തുടരട്ടെ.....
ആശംസകളോടെ....
കഷണ്ടിയ്ക്ക് ഉള്ളി ചാണകത്തിലിട്ട് കിളിര്‍പ്പിച്ചു തിന്നാല്‍ മതി എന്ന് എന്ന് ഒരു പുസ്തകത്തില്‍ കണ്ടു..ഗൃഹവൈദ്യം അനുഭവിച്ചറിഞ്ഞതാണെങ്കില് വലിയ ഉപകാരമാണീ പോസ്റ്റ്. എന്തായാലും പാലില്‍ ഏലയ്ക്ക്പൊടിയിട്ട് ബുദ്ധി വര്‍ദ്ധിപ്പിക്കുന്ന സൂത്രം ഞാന്‍ പരീക്ഷിക്കാന്‍ തന്നെ പോവുകയാണ്..ബ്ലോഗുള്ളതുകൊണ്ട് ബുദ്ധി കൂടുന്നോ കുറയുന്നോ എന്ന് നാട്ടുകാര്‍ക്ക് അന്വേഷിച്ചറിയുക എളുപ്പമായിരിക്കും..
:)
വെള്ളെഴുത്തേ.........
പാലില്‍ ഏലക്കായിട്ടാല് പാലിന്റെ ബുദ്ധി കൂടുമോ ഏലക്കായുടെ ബുദ്ധികൂടുമോ? ഇനിയത് കുടിക്കുന്നവന്റെ ബുദ്ധി കൂടുമെന്നാണെങ്കില്‍ ആ പാല് അബദ്ധത്തില്‍ പൂച്ച കുടിച്ചാല്‍ അതിന്റെ ബുദ്ധി കൂടുമോ? ബുദ്ധി കൂടിയ പൂച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയറാകുമോ? ബ്ലോഗെഴുതോ? ഒടുവില്‍ സിദ്ധി കൂടുമോ?
മാനസിക വളര്‍ച്ച കുറഞ്ഞവര്‍ക്ക്, മന്ദബുദ്ധികള്‍ എന്ന് ആക്ഷേപിക്കപ്പെടുന്നവര്ക്ക് ഈ സിദ്ധൗഷധം വല്ല ഫലവും ചെയ്യുമോ? പാലില്‍ ഏലക്കയിട്ട് കുടിച്ചാല്‍ കഥയും കവിതയും നിരൂപണവും എഴുതാമോ? ഏലക്കയിട്ട് തിളപ്പിച്ച പാല് ഒരു കവറിലാക്കി പാര്‍സല്‍ ചെയ്താല്‍ കലാകൗമുദിയില്‍ സാഹിത്യനിരൂപണം ചെയ്യുന്ന ബുദ്ധിജീവി കുടിക്കുമോ? കുടിച്ചാല്‍ ബുദ്ധി കൂടുമോ? കോളം നില്‍ക്കുമോ?
ഇനിയിപ്പം ഈത്തപ്പഴത്തിന് വന്‍ മാര്ക്കറ്റായല്ലോ. ഈ ബ്ലോഗ് ആഫ്രിക്കയില്‍ ഒക്കെ ആരെങ്കിലും വായിച്ചാല്‍ പിന്നെ നമുക്ക് തിന്നാന്‍ ഈത്തപ്പഴം കിട്ടുമോ
ഇനി സമയം കളയണ്ട.. .നേരെ ഏതെങ്കിലും വനിതാ വാരികക്ക് അങ്ങട് അയക്യാ..... സമ്മാനം ഉറപ്പ്...
ഇഞ്ചിക്ക് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ആ പാവം മാക്രിക്ക് ഇതു വരെയും മനസിലായില്ലല്ലോ...
ഉലുവ പിഴിഞ്ഞ് അസത്ത് കുടിക്കാനോ?
നന്നായി പുഷ്ടിച്ചതുതന്നെ
ഈന്തപ്പഴത്തിന്റെ കാര്യം ഉറപ്പാണ്
കാട്ടറബികളെ കണ്ടാലറിയാം. എന്താ നിറം,എന്താ ആരോാഗ്യം! കണ്ടാല്‍ കൊത്യാവും!
ഹരിശ്രീ.. നന്ദി!
വെള്ളെഴുത്ത് ചേട്ടാ... ബുദ്ധി കൂടും ഉറപ്പല്ലേ...
മാരീചാ... I am sorry, No Hope in ur case :-) ആ നാറാണത്തു തറവാട്ടിലൊന്നു പോയി നോക്കൂ...ഹ ഹ
നന്ദി സുഹൃത്തേ....
കിരണ്‍... ഈത്തപ്പഴം സൂപ്പര്‍ സാധനമല്ലേ...!
നാട്ടുവര്മ്മ സാറേ... ആരാ ഈ മാക്രി?
ഇഞ്ചി, നമ്മുടെ ഇഞ്ചിപ്പെണ്ണാ...?
പീതാംബരന് ചേട്ടാ... ഉലുവ സൂപ്പറാന്നേ...
എന്റെ സഹപ്രവര്‍ത്തകന്റെ സ്വന്തം അനുഭവമാണത്.
പിന്നെ ഈന്തപ്പഴം പുലിയല്ലെ..?
എല്ലാര്ക്കും നന്ദി!
കൂനിന്മേലെ കുരുമാറ്റാന്‍ ഉള്ള എന്തെങ്കിലും ഉണ്ടേല്‍ അറിയിക്കണേ?
വല്ല്യ ഉപകാരമായിരിക്കും
മിക്കവാറും സൂരജ് ഡോക്ടറിന്റെയൊക്കെ കഞ്ഞികുടി മുട്ടും. നാട്ടുവൈദ്യവുമായി അനോണിമാഷും ഇറങ്ങിയിട്ടുണ്ട്. http://blogpuli.blogspot.com/2009/05/1.html
കൊള്ളാം...
ഉപകാരപ്രദം...
കഷണ്ടി മാറ്റാന്‍ കരടിനെയ്യ് ബെസ്റ്റാണ്. തൊലിക്കടിയില്‍ ധാരാളം നെയ്യ് ഉള്ളതുകൊണ്ടല്ലേ കരടിക്കിത്ര രോമം.
എനിക്കു ജലദോഷപ്പനി വരാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നു. വെള്ളം ചൂടാക്കാന്‍ വെച്ചിട്ടുണ്ട്. വെള്ളം ചൂടാവുന്നതിനുമുമ്പ് പനി വന്നാല്‍ എന്തു ചെയ്യണം?
അസൂയക്കും കഷണ്ടിക്കും മരുന്നുണ്ടോ ചേട്ടാ, ഹല്ല പിന്നെ, ചിലരുടെ കമന്റുകള്‍ കണ്ടിട്ടേ....
വളരെ ഉപകാരപ്രദമായ പോസ്റ്റ്
ഡിങ്കന്റെ അസുഖം മാറ്റാന്‍ സാക്ഷാല്‍ ഹിപ്പോക്രാറ്റസിനു പോലും പറ്റുമെന്നു തോന്നുന്നില്ല.
ജലദോഷീ... പേരറിയാത്ത സുഹൃത്തേ... വര്‍മ്മാ ഭായീ...hAnLLaLaTh...
എല്ലാവര്ക്കും വളരെ നന്ദി!
ഒപ്പമൊരു കാര്യം, വിമര്‍ശനങ്ങള്‍ വളരെ നല്ലതാണ്. പക്ഷെ അവ വസ്തുനിഷ്ഠമായിരിക്കണം. വെറുതേ പുലഭ്യം പറഞ്ഞിട്ടു കാര്യമില്ല.
പേരില്ലാത്തതും പേരു വച്ചതുമായ ചില പുലഭ്യങ്ങല് അവ അര്‍ഹിക്കുന്ന അവജ്ഞയോടെ ഒഴിവാക്കിയിട്ടുണ്ട്.
വൈദേശികമായതു മാത്രമാണ് നല്ലതെന്ന
മൂഢഭാവം പുലര്‍ത്തരുതേ എന്ന് അപേക്ഷ.
സുഹൃത്തുക്കളേ...
അഡ്രസില്ലാത്ത അനോണിക്ക് ഇങ്ങനെയൊരു കമന്റ് ഞാന്‍ ഇട്ടിട്ടുണ്ട്.
“എന്റെ അനോണി മാഷേ...
ഇതൊന്നും കണ്ട് ഞാന്‍ പേടിക്കാനോ നാണം കെടാനോ പോകുന്നില്ല.
എന്റെ ബ്ലോഗില്‍ തന്നെ പറഞ്ഞിട്ടുണ്ട്
“ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍
വായിച്ചറിഞ്ഞതോ കേട്ടറിഞ്ഞതോ ഒക്കെയാണ്.
അതുകൊണ്ടു തന്നെ
ഈ വിവരങ്ങളിന്മേലുള്ള ആധികാരികത
ലേഖകന്‍ അവകാശപ്പെടുന്നില്ല.“ എന്ന്
............................
പിന്നെ വിവരമുള്ളവര്‍ പറഞ്ഞിട്ടുണ്ട്
IGNORANCE IS NOT A CRIME എന്ന്.
വായാടികള്‍ക്ക് എന്തും പറയാം.
ഇതൊന്നും ‘താങ്കളു‘ടെ കുറ്റമല്ല എന്നു മാത്രം പറയട്ടെ.
എന്തായാലും... നന്ദി!”
കേരളീയ നാട്ടുവൈദ്യത്തിന്റെ കീഴാള അടിത്തറയെ ഭയക്കുന്നവരുടെ ജല്പനങ്ങള് അവഗണിച്ചുകൊണ്ട് ഈ അറിവുകള്‍ പുതുതലമുറയിലേക്ക് നല്‍കുന്നത് തുടരുക.
സ്നേഹപൂര്‍വ്വം ആട്
പ്രോസ്ട്രേറ്റ് എന്നാല്‍ എന്താണ്?അങ്ങനെയൊരു സാധനം കേട്ടിട്ടില്ലല്ലോ?
മൂന്നു ദിവസമായി പുറത്തുപോയിട്ട്, കമന്റടിച്ചു പോകുന്നതല്ലാതെ ആരെങ്കിലും എന്തെങ്കിലും ഒരു പോംവഴി പറഞ്ഞു തരൂ പ്ലീസ്..
സ്വാസ്ഥ്യത്തിന്റെ മുഖവുരയില്‍ പറഞ്ഞിട്ടുണ്ട്. "ഹിംസ, മോഷണം, വ്യഭിചാരം, ഏഷണി, ശകാരം, നുണപറയല്‍, അസംബന്ധപ്രസ്താവം, ദ്രോഹബുദ്ധി, പരദ്രവ്യേശ്ച, നാസ്തികത ഇവ പത്തെണ്ണം വാക്കിലും മനസ്സിലും ഉണ്ടാകരുത്."
മനസ്സിലായോ? ഇതൊക്കെ മനസ്സു നിറച്ചും ഉള്ളതുകൊണ്ടാണ് റോസാപ്പൂ പ്രയോഗം ഏശാത്തതു മോനേ ബിജൂ. അതായത് നിങ്ങള്‍ അക്രമിയും,മോഷ്ടാവും, വ്യഭിചാരിയും, ഏഷണിക്കാരനും, മുന്‍കോപിയും, നുണയനും, ശുംഭനും, ദ്രോഹബുദ്ധിയും, പരദ്ര വേശ്ചനും(അത് എന്തു കുന്തമാണോ ആവോ?) നാസ്തികനും ആണെന്ന് ഈ ബ്ലോഗു വായിച്ച എല്ലാവര്ക്കും മനസ്സിലായി. അമ്പട കള്ളാ. എന്നിട്ട് കുറ്റം നാട്ടു വൈദ്യത്തിനും. നിന്റെയൊക്കെ വയറ്റീന്ന് പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ആടിനും പേരറിയാത്ത സുഹൃത്തിനും നന്ദി.
രാജേഷേ... തെറ്റു തിരുത്തിയതിനു നന്ദി.
പ്രോസ്റ്റേറ്റ് (Prostate)എന്നാണ് ശരിയായ പദം.
വിക്കിയില്‍ നോക്കിയാല്‍ ദാ ഇങ്ങനെ കാണാം
http://en.wikipedia.org/wiki/Prostate
സുഹൃത്തുക്കളെ...
വിഖ്യാത പത്രപ്രവര്‍ത്തകനും, തലമുറകളെ കണ്ട വ്യക്തിയുമായ ശ്രീ. ബി.ആര്.പി ഭാസ്കര്‍ തന്റെ വായന എന്ന ബ്ലോഗില്‍ ‘സ്വാസ്ഥ്യ’ത്തെ പരാമര്‍ശിച്ചിരിക്കുന്നു.
http://malayalamvaayana.blogspot.com/2009/05/blog-post_28.html
അദ്ദേഹത്തോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തട്ടെ.
കമന്റു ഡിലീറ്റു ചെയ്യുന്നതല്ലാതെ മറുമരുന്നൊന്നും പറഞ്ഞു തന്നില്ല്ലല്ലോ, നാലാം ദിവസമായിട്ടും ഒരു കുറവുമില്ല. ഞാന്‍ ഇനി നിക്കണോ അതോ പോയി വല്ല ഡോക്ടറേയും കാണണോ?
ബിജൂ...
ആവണക്കെണ്ണ, (Castor Oil എന്ന പേരില്‍ എല്ലാ മെഡിക്കല്‍ സ്റ്റോറിലും കിട്ടും).2 ടീ സ്പൂണ്‍ ചെറു ചൂടുള്ള പാലിലോ വെള്ളത്തിലോ നന്നായി യോജിപ്പിച്ച് രാത്രി കിടക്കുന്നതിനു മുമ്പ് കഴിച്ചാല്‍ മതി.
ഏതു പോകാത്തതും പോകും.
നന്ദി, വിപിന്‍. ഒരു ഗ്ലാസു നിറയെ കുടിച്ചു. ഇപ്പോ കക്കൂസില്‍ നിന്നും ഇറങ്ങാന്‍ നേരമില്ല. ഇതു നില്കാന് ഇനി എന്തു ചെയ്യണമെന്നു കൂടി പറഞ്ഞു താ.
കുറച്ച് ചകിരിയും ചക്കയരക്കും കൂട്ടീ ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചാല്‍ മതിയാകും ബിജു കോട്ടപ്പുറം.
അപ്പൊ കാസ്റ്റ്രോൾ നമ്മുടെ നാടൻ സംഗതിയാണൊ ? അതിന് സായിപ്പ് പേറ്റന്റ് വാങ്ങിയെടുത്തതാണൊ ? അമ്പാമ്പട വിപിനേ.. അല്ല, സായിപ്പേ....
ഈ കാസ്റ്റ്രോൾ കഴിക്കുന്നോണ്ടാവും വാഹനങ്ങൾക്കൊന്നും മലബന്ധം ഉണ്ടാവാത്തത് അല്ലെ !
നാട്ടറിവുകൾ തുടരൂ. ആശംസകൾ
വിപിന്‍,
ഈ പോസ്റ്റ് എന്തുകൊണ്ട് വിവാദം സൃഷ്ടിക്കുന്നു എന്നതില്‍ അത്ഭുതം ഇല്ല. ആയൂര്‍വേദം ഹോമിയോ തുടങ്ങി എല്ലാ ചികിത്സാ സമ്പ്രദായങ്ങളും തട്ടിപ്പാണെന്ന് വാദിക്കുന്ന ഒരുപാട് പേര് ഇവിടെയുണ്ട്, അതു കാര്യമാക്കണ്ട്.
പക്ഷെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങള്‍ക്കും റഫറന്‍സ് കണ്ടെത്താന്‍ നോക്കിയിട്ട് പറ്റിയില്ല. അതായത് പറഞ്ഞിരിക്കുന്ന് വസ്തുക്കള്‍ക്ക് ഉലുവ,ഈത്തപ്പഴം, ചക്കയുടെ തോട് എന്നിവക്കൊന്നും ഈപറയുന്ന ശക്തി ഉള്ളതായി എവിടെയും കണ്ടെത്താനായില്ല. ഉലുവയും ഈത്തപ്പഴവും ഔഷധ സസ്യങ്ങള്‍ (കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്)എന്ന ഗ്രന്ധത്തില്‍ ഉണ്ട്, പക്ഷെ ചക്ക എവിടെയും കണ്ടില്ല.
പ്രോസ്റ്റേറ്റ് ഗ്രന്ധിയുടെ വീക്കം കുറക്കണമെങ്കില്‍ ആന്റി ടെസ്റ്റോസ്റ്റിറോണ്‍ ആക്റ്റിവിറ്റിയെങ്കിലും വേണം എന്നാണ് എന്റെ അറിവ്. അങ്ങിനെ ഒന്ന് ചക്കമടലിനു ഇതുവരെ പറഞ്ഞു കേട്ടില്ല.
കേട്ടറിവുകള്‍ ബ്ലോഗ് പോലെയുള്ള മാദ്ധ്യമത്തില്‍ പകര്‍ത്തി എഴുതുമ്പോള്‍ കുറച്ച് കൂടി ഗൌരവത്തോടെ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.
താങ്കള്‍ എനിക്ക് നേരിട്ട് ഒരു ഈ-മെയില്‍ അയച്ചതുകൊണ്ടാണ് ഇവിടം സന്ദര്‍ശിക്കുന്നത്.പുതിയ ബ്ലോഗിന് ആശംസകള്‍ !
ഇതൊക്കെ വായിച്ചപ്പോള്‍ ഇതു പോലൊരു മറുകുറിപ്പിടാന് പലവട്ടം കൈ തരിച്ചതാണ്. പക്ഷേ പിന്നെയാണ് ഇങ്ങനെ ഒരു ഡിസ്ക്ലെയിമര് ഇവിടെ സൈഡില്‍ കണ്ടത്:
“ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ വായിച്ചറിഞ്ഞതോ കേട്ടറിഞ്ഞതോ ഒക്കെയാണ്. അതുകൊണ്ടു തന്നെ ഈ വിവരങ്ങളിന്മേലുള്ള ആധികാരികത ലേഖകന്‍ അവകാശപ്പെടുന്നില്ല. ”
ഇങ്ങനൊരു ഡിസ്ക്ലൈമറിട്ടാല് എന്തു വിഡ്ഢിത്തവും വൈദ്യോപദേശമെന്ന രീതിക്ക് ആര്‍ക്കും വിളമ്പാം എന്നൊരു മൂഢധാരണയുണ്ട്.
‘സോഡാപ്പൊടി വീട്ടിനുള്ളില്‍ വിതറിയാല്‍ പാചകം ചെയ്തതിനുശേഷം അവശേഷിക്കുന്ന ദുര്‍ഗന്ധം പോയിക്കിട്ടും’ എന്നെഴുതുന്ന ലാഘവത്തോടെ ആരോഗ്യസംബന്ധിയായ പൊടിക്കൈകള്‍ എഴുതരുത്.
പത്ര-മാസികകളിലൊക്കെ വരുന്ന ഇമ്മാതിരി ടിപ്സ് “ഉപദേശ”ങ്ങള്‍ക്കെതിരേ ആരും കേസിനു പോകുന്നില്ലാ എന്നു വിചാരിച്ച് നിയമവിധേയമാണ് അതെല്ലാം എന്ന് കരുതരുത്. വ്യാജ ഡോക്ടര്‍മാര്‍ എങ്ങനെ നിയത്തിനു മുന്നില്‍ കുറ്റക്കാരാവുന്നുവോ അതേ വകുപ്പില്‍ തന്നെ യാതൊരു റെഫറന്‍സോ ആധികാരികതയോ ഇല്ലാതെ ഈ വക കാര്യങ്ങള്‍ പൊതുജനത്തിന് ഉപദേശമായി വിളമ്പുന്നവരും ക്രിമിനല്‍ കുറ്റം തന്നെയാണു ചെയ്യുന്നത്. ചുരുങ്ങിയപക്ഷം ഈ “നാട്ടറിവു”കള്‍ എവിടുന്നു ശേഖരിച്ചതാണെന്നെങ്കിലും റെഫറന്‍സ് കൊടുക്കുക.
"പ്രമേഹത്തിന്
അര ഔണ്‍സ് ഇഞ്ചി നീരില്‍ ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ സ്ഥിരമായി കഴിച്ചാല്‍ പ്രമേഹത്തിന് ഉന്മൂലനാശം ഭവിക്കും" : വൈദ്യശാസ്ത്രത്തില്‍ അംഗീകൃത ഏജന്‍സികളുടെ ബിരുദമോ ട്രെയിനിംഗോ ഇല്ലാത്ത താങ്കളെഴുതിയതിനെ Drugs And Magic Remedies Act-ല്‍ പെടുത്തി കോടതികയറ്റാന്‍ ഈ ഒരു വാചകം തന്നെ ധാരാളമാണ് എന്നോര്‍ക്കുക.
ആശംസകള്‍ ഒരിക്കല്‍ കൂടി.
- സൂരജ്.
അനില്‍...
ആദ്യമായി ഇത്രയും നീണ്ട ഒരു കമന്റ് രേഖപ്പെടുത്താന്‍ കാട്ടിയ സന്മനസ്സിനു നന്ദി!
താങ്കളും മറ്റു ചില സുഹൃത്തുക്കളും ചൂണ്ടിക്കാണിച്ചതു പോലെ സ്രോതസ്സ് വെളിപ്പെടുത്തിയില്ലെന്നത് ഗൌരവമാര്‍ന്ന ഒരു പ്രശ്നമായി മനസ്സിലാക്കുന്നു.
ഇനി അതുണ്ടാവാതെ സൂക്ഷിക്കാം.
ഡയറിയില്‍ പണ്ടെന്നൊക്കെയോ കുറിച്ചിട്ടവയാണ് ഇതില്‍ പലതും.
പിന്നെ, ചക്കത്തൊലിയുടെ പ്രയോഗം, പ്രഗല്ഭനായ ആയുര്‍വ്വേദ വിചക്ഷണന്‍, സ്വാമി നിര്‍മലാനന്ദഗിരി മഹാരാജിന്റെ ഒരു ആയുര്‍വ്വേദ പ്രഭാഷണത്തില്‍ നിന്നു കിട്ടിയതാണെന്നാണ് ഓര്‍മ്മ.
ഇനി മുതല്‍ Source സൂചിപ്പിക്കാന്‍ ശ്രമിക്കാം.
സൂരജ്...
താങ്കളെപ്പോലെ ഒരു ഭിഷഗ്വരന്റെ അഭിപ്രായം വിലമതിക്കുന്നു. സൂരജിന്റെ ബ്ലോഗ് സന്ദര്‍ശിക്കാറുണ്ട് ഞാന്‍.
താങ്കള്‍ പറഞ്ഞതുപോലെ, ഞാന്‍ ഒരു വൈദ്യനല്ല. എന്റെ മേഖല എഞ്ജിനീയറിങ്ങും പത്രപ്രവര്ത്തനവുമൊക്കെയാണ്.
ഒരു കൌതുകത്തിന്റെ പേരില്‍ ശേഖരിച്ച ഇത്തരം നാട്ടറിവുകള്‍ മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടട്ടെ എന്നു കരുതി.
ഈപ്പറഞ്ഞ Drugs And Magic Remedies Act നെക്കുറിച്ച് ഞാന്‍ നിരക്ഷരനാണ്.
ആ “ഉന്മൂല നാശം സംഭവിക്കും” എന്ന പ്രയോഗം ശരിയായില്ല എന്നു മനസ്സിലാക്കുന്നു.
അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി.
വിമര്‍ശനങ്ങളെ പക്വതയോടെ നേരിട്ട വിപിന്‍ ആശംസകള്‍
വിപിനെ,
ഞാന്‍ പറഞ്ഞ അതേ കാര്യം സൂരജ് പറഞ്ഞാലെ അംഗീകരിക്കൂ എന്നുണ്ടോ? വല്യമ്മായി പറയുന്നതു് പോലെ അത്ര പക്വതയോടെയാണോ വിപിന്‍ പെരുമാറിയതു്? അങ്ങനെയെങ്കില്‍ എതിരഭിപ്രായം പറയുന്ന കമന്റുകള്‍ മായ്ച്ചു കളയുമായിരുന്നോ?
absolute_void() സുഹൃത്തേ...
താങ്കളും അനോണി മാഷും പറഞ്ഞ അഭിപ്രായങ്ങളോടും വിമര്‍ശനങ്ങളോടും എനിക്ക് യാതൊരു വിയോജിപ്പുമില്ല എന്നു മനസ്സിലായിക്കാണുമല്ലോ..?
ഓരോ ആശയങ്ങളും ഓരോരുത്തരും അവതരിപ്പിക്കുന്ന രീതി വ്യത്യസ്തമായിരിക്കും.
എന്നെ വിമര്‍ശിച്ച ശൈലിയോടു മാത്രമാണെനിക്ക് വിയോജിപ്പ്. അല്‍പ്പം കൂടി സഭ്യമാകാമായിരുന്നു അത്.
രാജേഷും, അനിലും സൂരജും ഒക്കെ നടത്തിയ വിമര്‍ശനങ്ങളെ ഞാന്‍ പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊണ്ടതും അക്കാരണത്താലാണ്.
ആദ്യമായതു കൊണ്ട് എന്റെ ശൈലിക്കും ചില പ്രശ്നങ്ങളുണ്ടായിരുന്നു എന്നതും സമ്മതിക്കുന്നു.
വിഷമം തോന്നിയെങ്കില്‍ ക്ഷമിക്കുക.
നല്ല സൌഹൃദം പ്രതീക്ഷിക്കുന്നു
നന്ദി!
പ്ലാസ്റ്റര്‍ ഓഫ് പാരീസ്,അറേബ്യന്‍ പാല്ക്കായം, ചിക്കന്‍, ചാരായം, ഏഷ്യന്‍പെയിന്റ്, വൈറ്റ് സിമന്റ്,കഞ്ചാവ്, കാഞ്ഞിരക്കുരു,ആട്ടിന്‍ കാട്ടം,മണ്ണെണ്ണ,മത്തിത്തല,ചാണകം, ഗോമൂത്രം,മുരിക്കുംപൂ, കരിഓയില്‍,ബിയര്‍ക്കുപ്പി,എള്ളെണ്ണ, പനങ്കള്ള്, കരിപ്പെട്ടി, ഒതളങ്ങാക്കുരു
ഇതില്‍ ഏതു വാക്കാണു വിപിനേ സഭ്യമല്ലാത്തത്?
ഷാർജ്ജയിൽ താങ്കളുടെ ഒരു ശില സ്ഥാപിക്കുന്നതു അസഭ്യമാണോ?
കൈപ്പള്ളിയാരെടേയ്, ഷാര്‍ജ്ജ ഷെയ്ഖ് സുല്താന് ബിന്‍ മുഹമ്മദ് അല്‍ കാസിമീന്റെ മരുമോനാ, പോണോനും വര്ണോനുമൊക്കെ ശില സ്ഥാപിക്കാന്‍, പോടെയ്, പോടെയ്.
ബല്ല്യ പ്രകൃതി സ്നേഹി, ശില വെക്കാന്‍ നടക്ക്ണത്.
എനിക്ക് electrical engineering ഒട്ടും അറിയില്ല. പക്ഷെ സനാതന കാലം മുതൽ കണിയാപുരത്തുള്ള ചില മുനിമാർ വർഷങ്ങളായി ഒറ്റക്കാലിൽ നിന്നു തപം ചെയ്ത വഴിയിൽ കിട്ടി അമൂല്യമായ അറിവുകളാണു് താഴി കുറിക്കുന്നതു്.
1) 500KV line പോകുന്നതിന്റെ കീഴിൽ താമസിക്കുന്നതു് ആരോഗ്യത്തിനും സാമ്പത്തിക മുന്നേറ്റത്തിനും വളരെ നല്ലതാണു്.
2) വെള്ളിയാഴ്ചയും ബുധനാഴ്ചയും electricity meterന്റെ പുറത്ത് മഞ്ഞളും ചുണ്ണാമ്പും ചേർത്ത് തേച്ചു പിടിപ്പിച്ചാൽ current bill നേരെ പകുതി കുറഞ്ഞു കിട്ടും.
3) കത്തിക്കൊണ്ടു നില്ക്കുന്ന ഒരു 100W ബൾബിൽ ഇരട്ട പ്രസവിച്ച പശുവിന്റെ മൂത്രത്തിൽ തേങ്ങപാലും കലർത്തി കാവിമുണ്ടിൽ മുക്കി പൊതിഞ്ഞാൽ, 100W bulb 200 W bulb ആയി പ്രകഅശിക്കും.
സംശയമുള്ള എല്ലാവർക്ക് ഇതു പരീക്ഷിച്ചു നോക്കാം.
ഒന്നു പോടെ കൈപ്പള്ളി,
ഊച്ചിക്കെറുവെടുത്ത് ഇടക്കിടെ ബ്ലോഗും പൂട്ടി വീട്ടിലിരിക്കുന്ന താനാണോ ഇവിടെ കളിയാക്കാന്‍ വരുന്നത്?
നിന്റെ സുഹൃത്ത് അനോണിമാഷ് വിചാരിച്ചിട്ട് ഇത് പൂട്ടിക്കാന്‍ പറ്റിയില്ല , പിന്നാ..
പോടെ പോടെ..
താങ്കളുടെ പോസ്റ്റ് വളരെ ഏറെ ഇഷ്ടപ്പെട്ടു , ചില ആധുനിക വിവരടോഷികളോടെ ഭീഷണിയും കണ്ടു ,കൂട്ടത്തിൽ സൂരജ് എന്നാ ആളെ കൊല്ലി അല്ല ക്ഷമിക്കണം അലോപ്പതി വിവര ടോഷിയുടെ ഭീഷണിയും കണ്ടു പേടിക്കണ്ട, ഇവനൊക്കെ ഒരു കടലാസിനെ ബലത്തിൽ ആരെ വേണമെങ്കിലും കൊള്ളാം ,അത് ഔഷ ധം നിർദോഷമായ ചില നാട്ടരിവുകല്ക്ക് കോടതി കയറ്റും ഭീഷണി അവന്റെ സായിപ്പിന്റെ അപ്പി പൊടിച്ച അവന്റെ അലോപ്പതി മരുന്ന്, കൃത്രിമ ഗര്‍ഭ ധാരണം ഇന്ത്യയിൽ നിയമ വിധ്യമാണോ ? പദ്മശ്രീ സൂരജിനോട് ഒന്ന് ചോദിക്കൂ എത്ര ഹോസ്പിടലുകൾ ഇത് ചെയ്യുന്നുണ്ട് അവനോടെ ആദ്യം അതൊക്കെ ഒന്ന് റെഡി ആക്കാൻ പറ , ഇഞ്ചിയിൽ പിടിച്ചു കേസ് കൊടുക്കും പോലും വെള്ളക്കാരന്റെ മോൻ ത്ഫൂ
Post a Comment