കൊളസ്ട്രോള്‍ കുറയാന്‍ (അമിതവണ്ണം കുറയാനും...)
പാല്‍ ഉറയൊഴിച്ചു വച്ച് രാവിലെ അതിനുമുകളില്‍ കാണുന്ന തെളി ഊറ്റിയെടുത്ത് വെറുംവയറ്റില്‍ കുടിക്കുക. അത്യാവശ്യം ഉപ്പ് ചേര്‍ക്കാം. ഒരുമാസം തുടര്‍ച്ചയായി ചെയ്താല്‍ അത്ഭുതകരമായ ഫലമുണ്ടാവുമെന്ന് അനുഭവസ്ഥര്‍.
അലര്‍ജി - തുമ്മല്‍, ചൊറിച്ചില്‍...
1. മഞ്ഞളും കറിവേപ്പിലയും (തുല്യം) നന്നായി അരച്ചുരുട്ടി ഒരുനെല്ലിക്കയോളം എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക. ഗുണമുണ്ടാവുമെന്ന് അനുഭവം.
2. ഒരുപിടി ചുവന്ന തുളസിയില ചതച്ചു നീരെടുത്ത് കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത് ദിവസം ഒരുനേരം ഒരാഴ്ച്ച കഴിക്കുക.*
തേയില മാഹാത്മ്യം.
1. കട്ടന്‍ചായയില്‍ നാരങ്ങാനീരും അല്‍പ്പം ഉപ്പും ചേര്‍ത്ത് കഴിച്ചാല്‍ വയറ്റിളക്കം (വയറുകടി) മാറും
2. ചെറു ചൂടുള്ള കട്ടന്‍ ചായയില്‍ ഉപ്പുചേര്‍ത്തു കവിള്‍കൊള്ളുന്നത് (Gargle) തൊണ്ടവേദനയ്ക്ക് പരിഹാരമാണ്
3. കട്ടന്‍ ചായ കൊണ്ട് തലമുടികഴുകുന്നത് മുടിക്ക് തിളക്കവും ഭംഗിയും നല്‍കും.
അതിസാരം
1. കറിവേപ്പില ഒരുപിടി നന്നായരച്ച് കോഴിമുട്ടയില്‍ ചേര്‍ത്ത് പച്ചയായോ പൊരിച്ചോ കഴിക്കുക. (ആവശ്യമെങ്കില്‍ 2-3 നേരം കഴിക്കണം)*
2. ഇഞ്ചി ഇടിച്ചുപിഴിഞ്ഞ് ഊറല്‍ മാറ്റി 1 ടീസ്പൂണ്‍ എടുത്ത് ഒരു നുള്ള് കറിയുപ്പ് പൊടിച്ചു ചേര്‍ത്ത് പല പ്രാവശ്യം കഴിക്കുക.*
മാസമുറ തുടങ്ങാത്ത കൗമാരക്കാര്‍ക്ക്...
അഞ്ചിതളുള്ള ചുവന്ന നാടന്‍ ചെമ്പരത്തിയുടെ പൂവ് 4 എണ്ണം നന്നായരച്ച് കാടിയില്‍ ചേര്‍ത്ത് കൊടുത്താല്‍ അല്‍ഭുതകരമായ ഫലമുണ്ടാവും. (ഗര്‍ഭിണിക്കു കൊടുത്താല്‍ ഗര്‍ഭം അലസും. അതുകൊണ്ടാണ് ഗര്‍ഭിണി ചെമ്പരത്തി താളിപോലും ഉപയോഗിക്കരുതെന്നു പറയുന്നത്)
- By സ്വാമി നിര്‍മ്മലാനന്ദഗിരി മഹരാജ്
ഇക്കിള്‍ (എക്കിട്ടം)
1. ശ്വാസകോശം നിറയുവോളം ശ്വാസം ഉള്ളിലേക്കെടുക്കുക. പരമാവധി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം വളരെ സാവധാനം ഉച്‌ഛ്വസിക്കുക. ഇക്കിള്‍ മാറും.
2. വായില്‍ പഞ്ചസാര ഇട്ടതിനു ശേഷം ഒന്നോ രണ്ടോ മിനിട്ട് കൊണ്ട് കുറേശ്ശെയായി അലിയിച്ചിറക്കുക.
3. ചുക്ക് അരച്ച് തേനില്‍ ചാലിച്ച് കഴിക്കുക. ക്ഷണത്തില്‍ മാറും.*
ഉറക്കക്കുറവ്
ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് രാത്രി കിടക്കുന്നതിനു മുന്‍പ് കഴിക്കുക.
കുഴിനഖം
1. മയിലാഞ്ചിയും പച്ചമഞ്ഞളും അരച്ച് കുഴിനഖത്തിനു ചുറ്റും പൊതിയുക.
2. കുഴിനഖമുള്ള ഭാഗത്ത് എരുക്കിന്റെ കറ വീഴ്ത്തുക.
3. ചെറുനാരങ്ങയില്‍ കുഴിയുണ്ടാക്കി വിരല്‍ അതില്‍ തിരുകി വയ്ക്കുക.
അമ്ലപിത്തം- Acidity (പുളിച്ചുതികട്ടല്‍...)
1. വേപ്പില 10ഗ്രാം അരച്ച് മോരില്‍ കലക്കി കുടിക്കുക.*
2. പച്ച നെല്ലിക്ക കുരു കളഞ്ഞ് (6 ഗ്രാം) നീരെടുത്ത് ഒരു ഗ്ലാസ്സ് പാലില്‍ കലക്കി ദിവസം 2 നേരം കുടിക്കുക.*
കൃമിശല്യം
1. ഒരു ടീസ്പൂണ്‍ തേന്‍, നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ കലക്കി കഴിക്കുക.*
2. 25ഗ്രാം ഇഞ്ചി കുത്തിപ്പിഴിഞ്ഞ നീരില്‍ സമം ചുവന്നുള്ളി നീരു ചേര്‍ത്ത് അല്‍പ്പനേരം വച്ച് ഊറല്‍ കളഞ്ഞശേഷം ചെറുതേന്‍ ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരം കഴിക്കുക. ഇതു വിരയുടെയും കൊക്കപ്പുഴുവിന്റെയും ഉപദ്രവത്തിനും ഫലം ചെയ്യും.*
ശരീരപുഷ്ടിയുണ്ടാവാന്‍
1. അരലിറ്റര്‍ തേനില്‍ കാല്‍ കിലോ ഈന്തപ്പഴം ഇട്ടു വെയിലത്ത് വച്ച് വറ്റിക്കുക. തേന്‍ മുഴുവന്‍ ഈന്തപ്പഴത്തില്‍ പിടിച്ചതിനു ശേഷം ഒരു ഭരണിയിലാക്കി സൂക്ഷിക്കുക. ദിവസവും രാവിലെയും വൈകീട്ടും ഇതില്‍ 4 ഈന്തപ്പഴം വീതം കഴിച്ച് ഒരു ഗ്ലാസ്സ് പാല്‍ കുടിച്ചു ശീലിച്ചാല്‍ ശരീരം പുഷ്ടി പ്രാപിക്കും.*
2. രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് തൈര് പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
ആസ്ത്‌മയ്ക്ക്
1. "ഒരു കോഴിമുട്ട പൊട്ടിക്കാതെ ഒരു ഗ്ലാസ്സില്‍ വയ്ക്കുക. അതു മൂടത്തക്കവിധം ചെറുനാരങ്ങാനീരൊഴിച്ച് 24 മണിക്കൂര്‍ വയ്ക്കുമ്പോള്‍ മുട്ടയുടെ തോട് അലിയും. മുട്ടയുടെ തോടും അകത്തുള്ളവയും ചെറുനാരങ്ങാനീരും എല്ലാം കൂടി നന്നായി പിഴിഞ്ഞരിച്ച് ഒരു പാത്രത്തില്‍ വയ്ക്കുക. തുല്യഅളവില്‍ ചെറുതേന്‍ ചേര്‍ത്തിളക്കി അടുപ്പത്തുവച്ച് ഒന്നു തിളയ്ക്കുമ്പോള്‍ എടുത്ത് സൂക്ഷിച്ചു വച്ച് ദിവസവും കാലത്തും വൈകീട്ടും ഓരോ വലിയ സ്പൂണ്‍ വീതം കഴിക്കുക. അങ്ങനെ 7 മുട്ട കഴിക്കുമ്പോള്‍ ആസ്മ നിശ്ശേഷം പോകുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഒരുപ്രാവശ്യം ഒരു മുട്ട മാത്രം പാകം ചെയ്യുക. കുട്ടികള്‍ക്ക് കുറച്ചു കൊടുക്കുക." - 'ഗൃഹവൈദ്യം' (DC Books) By പി.വി.തോമസ്.
2. തൊട്ടാവാടി സമൂലം അരച്ച് (ഒരു നെല്ലിക്കാ പ്രമാണം) തേങ്ങാപ്പാലില്‍ കലക്കി 15 ദിവസം തുടരെ കഴിക്കുക.*
3. രണ്ടു ടീസ്പൂണ്‍ തുളസി നീര് സമം തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ മുടങ്ങാതെ സേവിക്കുക.*
അര്‍ശസ്സ്
പെരിങ്ങല (പെരുവലം, ഒരുവേരന്‍)ത്തിന്റെ വേര് ചതച്ചിട്ട് പശുവിന്‍പാല്‍ കാച്ചി കുടിക്കുക.
പെരിങ്ങലത്തിന്റെ ഇല ചതച്ച് ഗുദഭാഗത്ത് വച്ച് ശീലയുടുക്കുന്നതും ഏറെ ഗുണം ചെയ്യും.*
പുഴുക്കടിക്ക്
1. കുടങ്ങലി (കുടകന്‍, മുത്തിള്‍)ന്റെ ഇലയും പച്ച മഞ്ഞളും കൂടി അരച്ച് പുരട്ടുക.*
2. പച്ചമഞ്ഞളും വേപ്പിലയും കൂടി അരച്ച് പുരട്ടുക.
ചൊറിച്ചില്‍
ശരീരം ചൊറിഞ്ഞ് തടിച്ചുപൊങ്ങുന്നതിന് ആവണക്കെണ്ണ (Castor Oil) പുരട്ടുക. വളരെ ഫലപ്രദം.
*ചില വൈദ്യഗ്രന്ഥങ്ങളില്‍ നിന്ന്...
Tuesday, June 23, 2009
ഗൃഹവൈദ്യം - 2
Subscribe to:
Post Comments (Atom)
13 comments:
സുഹൃത്തേ...
ചില ഗൃഹചികിത്സാവിധികള്‍ കൂടി...
എല്ലാവര്‍ക്കും സ്വാസ്ഥ്യം നേരുന്നു...
നല്ലത്, തുടര്‍ന്നെഴുതൂ വിപിന്‍ എഴുതുന്നതില്‍ ആര്‍ക്കെങ്കിലും കൃമികടി ഉണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്നത് ഒന്ന് പരീക്ഷിക്കാവുന്നതാണ്!
""
കൃമിശല്യം
1. ഒരു ടീസ്പൂണ്‍ തേന്‍, നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ കലക്കി കഴിക്കുക.*
2. 25ഗ്രാം ഇഞ്ചി കുത്തിപ്പിഴിഞ്ഞ നീരില്‍ സമം ചുവന്നുള്ളി നീരു ചേര്‍ത്ത് അല്‍പ്പനേരം വച്ച് ഊറല്‍ കളഞ്ഞശേഷം ചെറുതേന്‍ ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരം കഴിക്കുക. ഇതു വിരയുടെയും കൊക്കപ്പുഴുവിന്റെയും ഉപദ്രവത്തിനും ഫലം ചെയ്യും.*
""
മൂത്രവും പച്ചവെള്ളവും കുടിപ്പിച്ച് ചികില്‍സ: യുവാവിന്റെ കാഴ്ചയും നഷ്ടമായി
പെരിന്തല്‍മണ്ണ: പ്രാകൃത ചികില്‍സയുടെ ഭാഗമായി 33 ദിവസം മൂത്രവും പച്ചവെള്ളവും കഴിച്ച യുവാവിന്റെ കാഴ്ചയും തകരാറിലായി. വാഴക്കാട് ടൌണിനു സമീപം കൂതാടമ്മല്‍ മുഹമ്മദിന്റെ മകന്‍ ഷബീറിനാണ് (22) കാഴ്ച നഷ്ടമായത്. ഇന്നലെ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ ഷബീറിനെ വിശദമായി പരിശോധിച്ച് ചികില്‍സ നിര്‍ദേശിച്ചു.
സാമാന്യം ആരോഗ്യവാനായ ഷബീറിന് കാഴ്ചക്ക് ഒരു തകരാറും ഇല്ലായിരുന്നു. രക്തത്തിലെ ചില ഘടകങ്ങളുടെ പോരായ്മയാണ് കാഴ്ച മങ്ങലിന് കാരണം. കൈനീട്ടിയാല്‍ എത്തുന്ന ദൂരത്തുള്ള വസ്തുക്കളെ മാത്രമേ ഇപ്പോള്‍ വ്യക്തമായി കാണാന്‍ കഴിയൂ. പ്രത്യേക ആരോഗ്യ തകരാറുകളൊന്നും ഇല്ലാതിരുന്ന ഷബീറിന് ശരീരത്തിന്റെ പിന്‍ഭാഗത്ത് ജന്മനാ ഉണ്ടായ മുഴകള്‍ മാറ്റാനാണ് പെരിന്തല്‍മണ്ണയിലെ 'പ്രകൃതി ചികില്‍സകന്‍' റൊണാള്‍ഡ് ഡാനിയേലിനെ സമീപിച്ചത്. കാന്‍സറടക്കം മാരക രോഗങ്ങള്‍ മാറ്റിക്കൊടുക്കുമെന്ന് കാണിച്ച് 'മംഗളം' പത്രത്തില്‍വന്ന പരസ്യം കണ്ടാണ് ഷബീര്‍ ഇയാളെ ബന്ധപ്പെടുന്നത്. 33 ദിവസം ഷബീറിന്റെ മൂത്രവും പച്ചവെള്ളവും മാത്രമാണ് കഴിക്കാന്‍ നല്‍കിയത്. 18 മൃഗങ്ങളുടെ മൂത്രമെന്ന് പറയുന്ന ദുര്‍ഗന്ധമുള്ള കുഴമ്പ് ദേഹത്ത് പുരട്ടാനും നല്‍കിയിരുന്നു. ആരോഗ്യസ്ഥിതി കൂടുതല്‍ അപകടാവസ്ഥയിലാവുകയും വായിലൂടെ രക്തം വരാന്‍ തുടങ്ങുകയും ചെയ്തതോടെ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ട് ചികില്‍സകന്‍ ഒഴിഞ്ഞു മാറുകയായിരുന്നു.
കുടുംബത്തിന്റെ പരാതിയില്‍ പെരിന്തല്‍മണ്ണ പോലിസ് വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ജൂണ്‍ ആറിന് ആശുപതി വിട്ട ഷബീറിന് ഇപ്പോഴും പരസഹായമില്ലാതെ പുറത്തിറങ്ങാന്‍ പോലുമാവില്ല. ഒരു മാസത്തെ ചികില്‍സകൊണ്ട് കണ്ണിന്റെ കാഴ്ചശക്തി തിരികെ കിട്ടിയേക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ജില്ലയില്‍ മാരക രോഗങ്ങള്‍ സുഖപ്പെടുത്തികൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വേറെയും ചികില്‍സാ തട്ടിപ്പുകള്‍ അരങ്ങേറിയത് ചിലത് പോലിസിന്റെ മുമ്പാകെ എത്തിയിട്ടുണ്ട്.
http://www.madhyamam.com/fullstory.asp?nid=68106&id=4
മാഷേ , മുഖത്തെ പാടുകളും കുറുകലും നീക്കം ചെയ്യാന്‍ വല്ല വഴിയുമുണ്ടോ?
മുഖത്തെ പാടുകളും കുറുകലും നീക്കം ചെയ്യാന്‍ വല്ല വഴിയുമുണ്ടോ?
അത്യാവശ്യം മൂര്‍ച്ചയുള്ള തേങ്ങ വെട്ടുന്ന വെട്ടുകത്തിയെടുത്ത്, കഴുത്തും തലയും യോജിക്കുന്നതിന് രണ്ടിഞ്ച് താഴെ വെച്ച് വെട്ടുക. പാടും കുറുകലും പോയിട്ട് തല വരെ നീക്കം ചെയ്യപ്പെടും.
നല്ല വിവരങ്ങൾ.ഗൃഹവൈദ്യം എന്നും നല്ലതു തന്നെ.വിശ്വാസത്തോടെ പ്രയോഗിച്ചാലേ ഫലമുണ്ടാകൂ
ശരിയാ മുഖമില്ലാവര്‍മ്മ പറഞ്ഞത്.
പുള്ളി പണ്ട് മൂത്രതടസ്സം വന്നപ്പോള്‍ ഇതുപോലൊരു പ്രയോഗം നടത്തിയതാ-
ഇപ്പോള്‍ ദാ ഇങ്ങനെയൊക്കെ ആയി.
ചെമ്പരത്തി വൈദ്യം ഇന്നത്തെ കുട്ടികൾ കേൾക്കണ്ട!
ഉപകാരപ്രദമായ പോസ്റ്റ്.
ശ്രീ...
നന്ദി ഈ തുടര്‍ച്ചയായ പ്രോത്സാഹനത്തിന്.
പേരറിയാത്ത സുഹൃത്തേ...
ഈ വിവരങ്ങള്‍ തേടിപ്പിടിക്കാന്‍ താങ്കള്‍ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നു കരുതട്ടെ.
ഞാനൊരു ഒടിവൈദ്യനോ ലാടനോ ഒന്നുമല്ല.
ഈ നല്‍കിയിരിക്കുന്ന ഗൃഹൌഷധങ്ങളെല്ലാം തന്നെ എന്റെയും താങ്കളുടെയും കാരണവന്മാര്‍ ഉപയോഗിച്ച് ഗുണമനുഭവിച്ചതാണ്. താങ്കള്‍ ന്യൂയോര്‍ക്കിലല്ല ജനിച്ചു വളര്‍ന്നതെന്നു കരുതട്ടെ.
സബിത്തേ... നന്ദി!
ഇതൊന്നു പരീക്ഷിക്കൂ...
ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് തേനില്‍ ചാലിച്ചു പുരട്ടാം
പിന്നെ
കരിവേപ്പിന്റെ കമ്പ് അരച്ചു പുരട്ടുന്നതും കൊള്ളാം
പച്ചമഞ്ഞളും വേപ്പിലയും കൂടി അരച്ചു പുരട്ടിയാലും നല്ല ഫലമുണ്ടാകും
മുഖം ഇടയ്ക്കിടയ്ക്കു കഴുകാന്‍ മറക്കണ്ട.
എഴുത്തുകാരീ നന്ദി!
ഇനിയൊരറിയിപ്പ്:
പേരില്ലാത്തതും വ്യാജപ്പേരിലുള്ളതുമായ കമന്റുകള്‍ ഇനിമേല്‍ നിര്‍ദ്ദയം നീക്കം ചെയ്യപ്പെടും.
വളരെ നന്നായിരിക്കുന്നു. ഉപാരപ്രദം.തുടരുക
ഇനിയും എഴുതുക :)
വിവരങ്ങള്‍ക്ക് നന്ദി, വിപിന്‍
Post a Comment